ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഒഫീസറുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്
ഡൽഹിയിൽ സൂര്യാഘാതമേറ്റ് മരിച്ച മലയാളി പൊലീസ് ഒഫീസർ കെ ബിനേഷിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. രാത്രി 10.30 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഒരു മണിയോടെയാണ് വടകര ചോറോടുള്ള വീട്ടിലെത്തിച്ചത്. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് നടക്കും.
ഡൽഹി ഉത്തംനഗര്‍ ഹത്സാലില്‍ താമസിക്കുന്ന ബിനീഷ് ഡല്‍ഹി പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായിരുന്നു. വസീറാബാദ് പൊലീസ് ട്രെയിനിംഗ് സെന്ററില്‍ നടന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.കടുത്ത ചൂടേറ്റ് തളര്‍ന്നു വീണ ബിനീഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.