National

കുതിച്ചുയര്‍ന്ന് അഗ്നിബാണ്‍; ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എഞ്ചിന്‍ വിക്ഷേപിച്ചു

Spread the love

ഇന്ത്യയിലെ ആദ്യ സെമി ക്രയോജനിക് എന്‍ജിന്‍ വിജയകരമായി വിക്ഷേപിച്ചു. സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് അഗ്‌നികുല്‍ കോസ്‌മോസ് വികസിപ്പിച്ച അഗ്‌നിബാണാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. നിയന്ത്രിത പരീക്ഷണ വിക്ഷേപണമായിരുന്നു ഇന്ന് പുലര്‍ച്ചെ നടത്തിയത്. പര്യവേഷണ രംഗത്തെ മികച്ച നേട്ടമാണ് അഗ്‌നിബാണ്‍ എന്ന് ഐഎസ്ആര്‍ഒ പ്രതികരിച്ചു.

മൂന്നു തവണ മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് വിജയകരമായി പൂര്‍ത്തീകരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ അഗ്‌നികുല്‍ കോസ്‌മോസിന്റെ വിക്ഷേപണ തറയില്‍ നിന്നായിരുന്നു അഗ്‌നിബാണ്‍ കുതിച്ചുയര്‍ന്നത്. എല്ലാ ഘട്ടങ്ങളും കൃത്യമായി പൂര്‍ത്തിയാക്കിയതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു.

നിലവില്‍ ക്രയോജനിക് എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത ഓക്‌സിജന്‍,ഹൈഡ്രജന്‍ എന്നിവയ്ക്ക് പകരം ശുദ്ധീകരിച്ച മണ്ണെണ്ണയും ആശുപത്രികളില്‍ ഉപയോഗിയ്ക്കുന്ന ഓക്‌സിജനുമാണ് സെമി ക്രയോജനിക്കില്‍ ഉപയോഗിയ്ക്കുന്നത്. ക്രയോജമിക് എന്‍ജിനുകളിലെ ദ്രവീകൃത ഇന്ധനം തയ്യാറാക്കാന്‍ ചിലവ് വളരെ കൂടുതാണ്. സെമി ക്രയോജനിക് വിജയിച്ചതോടെ, ബഹിരാകാശ പര്യവേഷണ രംഗത്തെ ചിലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.