പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു
തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാണ് ബസില്‍ പ്രസവിച്ചത്.
അങ്കമാലിയില്‍ നിന്ന് തൊട്ടില്‍പ്പാലത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ബസിലിരിക്കവെ പ്രവസ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പേരാമംഗലം ആശുപത്രിയിലേക്ക് ബസെടുത്തു. എന്നാല്‍ സ്‌ട്രെച്ചറിലേക്ക് മാറ്റുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ബസിനകത്തേക്ക് കയറി ചികിത്സ നല്‍കുകയായിരുന്നു.