വീണ്ടും 54,000ത്തിലേക്കോ? മൂന്നാം ദിനവും സ്വര്‍ണ വില കൂടി
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില 53,680ഉം ഗ്രാമിന് 6710 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 53,480 രൂപയും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയുമായിരുന്നു നിരക്കുകള്‍
മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പവന് 560 രൂപയും കൂടി. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം തിങ്കളാഴ്‌യാണ് നേരിയ വര്‍ധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായി 53,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം കൂടി കാത്തിരിക്കുന്നതാകും ഉചിതം.