Kerala

കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; അപകടം ചുഴിയില്‍ അകപ്പെട്ട്

Spread the love

കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. സിനാന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപം മരക്കൊമ്പ് പൊട്ടിവീണു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലാണ് 11 മണിയോടെ മരക്കൊമ്പ് വീണത്
ആര്‍ക്കും പരുക്കില്ല. ഫയര്‍ഫോഴ്‌സ് എത്തി ഇവ വെട്ടിമാറ്റി. പാലോട് -പെരിങ്ങമ്മലയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. പന്നിയോട്ട്കടവ് സ്വദേശി ഭാസ്‌കരന്‍ കാണിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. വീട് ഭാഗികമായി തകര്‍ന്നു.

അതിതീവ്ര മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് പുതുക്കി. ഇന്ന് കോട്ടയത്തും എറണാകുളത്തും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുണ്ട്.

അതേസമയം കനത്ത മഴയിലും കാറ്റിലും എറണാകുളം ജില്ലയില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നഗരത്തിലെ മിക്ക വീടുകളും കെട്ടിടങ്ങളും വെള്ളം കയറി. രാവിലെ മുതല്‍ അതിശക്തമായ മഴയില്‍ കളമശ്ശേരിയില്‍ മാത്രം രണ്ട് മണിക്കൂറിനിടെ 150 മില്ലി മീറ്റര്‍ മഴ പെയ്തു. കൊച്ചിയില്‍ ഉണ്ടായത് ലഘുമേഘ വിസ്ഫോടനമെന്ന കാലാവസ്ഥാ വിദഗ്ധന്‍ ഡോ എസ് അഭിലാഷ് പറഞ്ഞു. ഒരു മണിക്കൂറില്‍ പത്ത് സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനമെന്ന് പറയുന്നത്.