Friday, December 27, 2024
Latest:
World

അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച് ചുഴലിക്കാറ്റ്; 15 പേർ മരിച്ചു

Spread the love

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 9 മരണം. ടെക്‌സാസ്, അർക്കൻസാസ്, ഓക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ലക്ഷണക്കണക്കിനാളുകൾ വൈദ്യുതിയില്ലാതെ ദുരിതമനുഭവിക്കുകയാണ്.

ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഡാലസിന് വടക്കുള്ള വാലി വ്യൂ ഏരിയയിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് അഞ്ച് പേർ മരിച്ചതായി അധികൃതർ അറിയിച്ചു.