Friday, January 24, 2025
Latest:
Gulf

മസ്കറ്റ്-കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ ജൂൺ 1 വരെ നിർത്തിയതായി എയർ ഇന്ത്യ

Spread the love

ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെ മസ്കറ്റിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സർവീസുകൾ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. ഏതാനും സർവീസുകളെ പരസ്പരം ലയിപ്പിച്ചതായും എയർഇന്ത്യ അറിയിച്ചു.

ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിലാണ് സർവീസുകളിലെ മാറ്റം എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 29 മുതൽ ജൂൺ ഒന്ന് വരെ സർവീസുകൾ റദ്ദാക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് അറിയിപ്പ്. മസ്കറ്റിൽ നിന്നും കേരളത്തിലെ കോഴിക്കോട്, കണ്ണൂർ തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുളള സർവീസുകളാണ് ഇത്തരത്തിൽ തടസ്സപ്പെടുക. മെയ് 29നും 31നുമുള്ള കോഴിക്കോട് – മസ്കറ്റ് സർവീസുകളും മേയ് 30നും ജൂൺ ഒന്നിനുമുള്ള മസ്കറ്റ് – കോഴിക്കോട് സർവീസുകളും മേയ് 31-നുള്ള കണ്ണൂർ മസ്കറ്റ്, മസ്കറ്റ് കണ്ണൂർ സർവീസുകളും 30-ന് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള സർവീസുകളുമാണ് റദ്ദാക്കിയത്. ഒപ്പം ജൂൺ 8,9 ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമായി മസ്കറ്റില്ക്കുളള രണ്ട് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയി അവിടെ നിന്ന് മസ്കറ്റിലേക്കും തിരിച്ചും എന്ന നിലയിൽ ലയിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേയ്ക്കുമുള്ള സർവീസുകളും ലയിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന വിശദീകരണം.

സ്‌കൂൾ വേനലവധിയും ബിലിപെരുന്നാൾ അവധിദിനങ്ങളിലും യാത്രചെയ്യാനായി കാത്തിരിക്കുന്ന നിരവധിയാളുകളെ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കും.