Sports

നീരജ് ചോപ്രക്ക് പരുക്ക്? പാരീസ് ഒളിമ്പിക്‌സ് നഷ്ടപ്പെടുമോ എന്നും ആശങ്ക

Spread the love

2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ത്യന്‍ പുരുഷ ജാവലിന്‍ത്രോ താരം നീരജ് ചോപ്ര പരുക്കേറ്റ് പിന്‍മാറിയതായി റിപ്പോര്‍ട്ട്. പരുക്കേറ്റുവെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിലേക്ക് സൂചിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചെക്‌രിപബ്ലികിലെ ഒക്ടാവയില്‍ നിന്നുള്ള മത്സരത്തില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങിയെന്നും തന്റെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങളെ കരുതിയാണിതെന്നും വ്യക്തമാക്കുന്ന താരം അഡക്ടര്‍ മസിലില്‍ പരുക്കേറ്റതിനെ കുറിച്ച് അവ്യക്തമായ സൂചനയാണ് നല്‍കുന്നത്. ”എന്റെ അഡ്ക്റ്ററില്‍ എന്തോ തോന്നിയതിനാല്‍ ഓസ്ട്രാവയില്‍ മത്സരിക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എനിക്ക് മുമ്പും അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കണം. ഈ സമയം ഇത്തരത്തില്‍ അഡക്റ്റര്‍ തള്ളുന്ന പരിക്കിലേക്ക് നയിക്കും. എനിക്ക് പരുക്കില്ല, എങ്കിലും ഇപ്പോള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒളിമ്പിക്‌സ് പ്രധാനമാണ്. ഒരിക്കല്‍ ഇതില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാകും”. താരത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ നീരജിന് ഒന്നാമത് എത്താന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെയും അവസാനത്തെയും ത്രോയില്‍ 88.36 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. വെറും 0.02 മീറ്ററിനാണ് താരത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. സീസണില്‍ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയ നീരജ് ചോപ്രക്ക് 90 മീറ്റര്‍ കടമ്പയിലേക്ക് പക്ഷേ എത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലേയ ആയിരുന്നു നീരജിനെ പിന്നിലാക്കി ഒന്നാമത് എത്തിയത്. ഒഡീഷയില്‍ വെച്ച് നടക്കുന്ന ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ നീരജ് ചോപ്ര ജൂലൈയില്‍ നടക്കുന്ന പാരിസ് ഒളിംപിക്‌സിലും സ്വര്‍ണ നേട്ടം ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ പ്രതീക്ഷകള്‍ക്ക് മുകളിലേക്കാണ് ഇപ്പോള്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചുവെന്നും വിശ്രമത്തിലാണെന്നുമുള്ള കാര്യം സൂചിപ്പിച്ച് താരത്തിന്റെ തന്നെ കുറിച്ച് വന്നിരിക്കുന്നത്.