ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” അഭിമാനാർഹമായ നിമിഷങ്ങളാണ് കാന്‍ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത്: കെ കെ ശൈലജ
കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മുൻ മന്ത്രി കെ കെ ശൈലജ. മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങളാണ് 77-ാമത് കാന്‍ ഫെസ്റ്റിവലില്‍ സമ്മാനിക്കുന്നതെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരഭിനയിച്ച “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രം മുപ്പത് വർഷങ്ങൾക്ക് ശേഷം കാനിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമയാണ്.
അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നൽകുന്ന പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് ബഹുമതിക്ക് അർഹനായ സന്തോഷ് ശിവന്‍, അഭിമാനകരമായ പാം ഡി ഓർ അവാർഡിനായി മത്സരിക്കുന്ന “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്” എന്ന ചിത്രത്തിൻ്റെ സംവിധായിക പായൽ കപാഡിയ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് മത്സരിച്ചത്. അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിൽ മത്സരിച്ച ‘ദ ഷെയിംലെസ്സി’ലെ അഭിനയത്തിനാണ് അനസൂയ മികച്ച നടിയായത്. രണ്ട് ലൈംഗിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താൻ ഇത് ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.