Wednesday, April 23, 2025
Latest:
Kerala

തിരുവനന്തപുരത്ത് KSRTC ബസ് തടഞ്ഞ് ദമ്പതികൾ, 20 മിനിട്ടോളം യാത്ര തടസപ്പെടുത്തി

Spread the love

KSRTC ബസ് തടഞ്ഞ് ദമ്പതികൾ. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. ബസ് ഇടിക്കാൻ പോയെന്നാരോപിച്ചായിരുന്നു ബഹളം. കാർ കുറുകെയിട്ട് 20 മിനിട്ടോളം ബസ് തടഞ്ഞിട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡ്രൈവറും യാത്രക്കാരും പറഞ്ഞിട്ടും മാറിയില്ല

കാറുടമ മദ്യപിച്ചിരുന്നതായി KSRTC ഡ്രൈവർ പറഞ്ഞു. നാട്ടുകാർ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞയുടൻ ഇവർ കാറുമായി കടന്നു. നാഗർകോവിൽ നിന്ന് ഹരിപ്പാട് പോയ ബസ് ആണ് ദമ്പതികൾ തടഞ്ഞത്.