Sunday, December 29, 2024
Latest:
Kerala

വീണ്ടും ഒരു ബാർ കോഴയോ?, അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയാറാവണം’; കെ കെ ശിവരാമൻ

Spread the love

ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെ.കെ ശിവരാമൻ. എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് ഗൗരവമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു