പൊതുസ്ഥലത്ത് മദ്യപാനം; പൊലീസ് സംഘത്തിന് നേരെ കോൺഗ്രസ് നേതാവിന്റെ ആക്രമണം
പൊതുസ്ഥലത്ത് മദ്യപാനം അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. ആലപ്പുഴ എടത്വയിലാണ് സംഭവം. പൊതു സ്ഥലത്ത് പരസ്യമായ മദ്യപാനം നടക്കുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് എത്തിയ എടത്വാ പൊലീസ് സ്റ്റേഷനിലെ ഉദോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അൽഫോൺസ് പനമ്പറമ്പിലും സംഘവുമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതികളെ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.