സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബഹാവുദ്ധീന്‍ നദ്വവി; ഇടതിനോടുള്ള സമീപനത്തെച്ചൊല്ലി സമസ്തയില്‍ ഭിന്നത
ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുതിര്‍ന്ന മുശാവറ അംഗം ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു. സുപ്രഭാതത്തില്‍ നയം മാറ്റത്തെ തുടര്‍ന്നാണ് ഗള്‍ഫ് എഡിഷന്‍ ഉല്‍ഘാടന പരിപാടിയില്‍ നിന്ന് വിട്ടു നിന്നത് എന്നും സുപ്രഭാതം എഡിറ്റര്‍ കൂടിയായ ബഹാവുദ്ധീന്‍ നദ്‌വി പറഞ്ഞു.
സമസ്തയിലെ ഒരു വിഭാഗവും ലീഗും തമ്മിലുള്ള തര്‍ക്കവും ,ഇടതു പക്ഷത്തോടുള്ള സമസ്തയുടെ നിലപാടിനെ ചൊല്ലിയുമാണ് ഇപ്പോള്‍ സമസ്തയില്‍ ഭിന്നത ഉയരുന്നത്. സമസ്ത ഇടതുപക്ഷവുമായി അടുക്കുന്നതിനെ ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍ ലീഗ് അനുകൂല പക്ഷം പ്രതിരോധം തീര്‍ക്കുകയാണ്. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയാണ് ഡോ ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി.
യുഎഇയില്‍ നടന്ന സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉല്‍ഘാടന പരിപാടിയില്‍ നിന്നും മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ഒപ്പം ഡോ ബഹാവുദ്ധീന്‍ നദ്‌വി വിട്ടു നിന്നതിന് പിന്നാലെയാണ് തുറന്ന് പറച്ചില്‍.സുപ്രഭാതത്തിന്റ നയം മാറ്റവും ഇടത്തിനോടുള്ള മൃതു സമീപനവും അടുത്ത മുശാവറ യോഗത്തില്‍ ചര്‍ചര്‍ച്ചയാക്കാനാണ് ബഹാവുദ്ധീന്‍ നദ്‌വി അടക്കമുള്ളവരുടെ നീക്കം. അതേസമയം സമസ്ത ലീഗ് തര്‍ക്കത്തില്‍ ലീഗ് വിരുദ്ധരോട് അനുരഞ്ജനം വേണ്ടെന്നാണ് ലീഗ് നിലപാട്.