Kerala

അതിശക്തമായ മഴ: നാല് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Spread the love

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് വിലക്കേർപ്പെടുത്തി. തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.