Kerala

‘നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് വന്നവള്‍’ വയനാടൻ സൗന്ദര്യം ഒട്ടും കുറയാത്ത മെറ്റേണിറ്റി ഫോട്ടോഷൂട്ട്

Spread the love

സേവ് ദി ഡേറ്റും മെറ്റേണിറ്റി ഷൂട്ടും എല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു മെറ്റേണിറ്റി ഷൂട്ട് ആണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ശരണ്യ എന്ന പെൺകുട്ടിയുടെതാണ് ഫോട്ടോ. വയനാട് മുട്ടിൽ പഴശി കോളനിയിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് താരം.

ശരണ്യയെ ക്യാമറയിൽ പകർത്തി മനോഹരമാക്കിയത് ആതിര ജോയ് എന്ന മറ്റൊരു പെൺകുട്ടിയാണ്.കൂലിപ്പണിക്കാരനായ ഭർത്താവ് അനീഷും ഒരു വയസുള്ള ഒരു ആൺകുഞ്ഞുമാണ് ശരണ്യക്കുള്ളത്. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നില്ല ശരണ്യയെന്നും എന്താ ആഗ്രഹം എന്ന് ചോദിക്കുമ്പോൾ അവള്‍ പറഞ്ഞ മറുപടി കണ്ണുനനയിച്ചെന്നും ആതിര പറയുന്നു.

രണ്ടാമത് ഗർഭിണിയായപ്പോഴാണ് ഈ മെറ്റേണിറ്റി ഷൂട്ട് നടത്തിയത്.വയനാടിന്റെ മനോഹാരിതയിൽ ആണ് ഈ ഷൂട്ട് നടത്തിയത്. ആതിരയുടെ ക്യാമറ ചലിച്ചപ്പോൾ ലഭിച്ചത് പതിവ് രീതിയെല്ലാം തെറ്റിച്ച ഒരു മനോഹര മെറ്റേണിറ്റി ഫോട്ടോയാണ്. ശരണ്യയുടെ ഈ ഷൂട്ടിനായി ബന്ധപ്പെട്ട വിഭാഗത്തിലെ അധികൃതരുടെ അനുമതിയൊക്കെ വാങ്ങിയാണ് ആതിര ഈ സുന്ദരമായ നിമിഷങ്ങൾ ഒപ്പിയെടുത്തത്.

ആതരിയുടെ കുറിപ്പ്

നക്ഷത്രങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരുവൾ . ഉയിരോട് ചേർന്ന് പൈതൽ. പൊള്ളുന്ന യഥാർഥ്യങ്ങൾക്കിടയിലെ ചില അടയാളപ്പെടുത്തല് വേനലിൽ പൂക്കുന്ന ഗുൽമോഹർ പോലെ മനോഹരമായിരിക്കും. വയനാട്ടിലെ ഗോത്ര വിഭാഗമായ ‘പണിയ’ സമുദായത്തിൽ നിന്നുള്ള ശരണ്യയാണ് ചിത്രത്തിന്റെ മോഡൽ. ഇവരെ introduce ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.