Wednesday, March 25, 2026
Latest:
National

ബിജെപി അധികാരമുറപ്പിച്ചു; മോദി 270 സീറ്റ് പിന്നിട്ടു, രാഹുലിന് 40 കിട്ടില്ല; അമിത് ഷാ

Spread the love

ബി ജെ പി സർക്കാർ വീണ്ടും അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ അവകാശപ്പെട്ടു. ഒഡീഷയിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി ജെ പി സ്വന്തമാക്കും. ആദ്യ നാല് ഘട്ട തെരഞ്ഞെടുപ്പുകളിൽ തന്നെ ഭാരതീയ ജനതാ പാർട്ടി 270 ലോക്‌സഭാ സീറ്റുകൾ നേടിക്കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു.