Saturday, July 6, 2024
Latest:
National

കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; അമിത് ഷായുടെ വിമര്‍ശനങ്ങള്‍ തള്ളി സുപ്രിംകോടതി

Spread the love

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദം നിഷേധിച്ച് സുപ്രിംകോടതി. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്നും കോടതി പറഞ്ഞു. കോടതിയില്‍ കെജ്രിവാളിന് പ്രത്യേക പരിഗണന ലഭിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കോടതി വിധിയെ വിമര്‍ശിക്കുന്നതും വിലയിരുത്തുന്നതും സ്വാഗതം ചെയ്യുന്നുവെന്ന് സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.

വിധിക്കെതിരായ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് കടക്കില്ല. ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള കാരണങ്ങള്‍ ഞങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ ആര്‍ക്കും ഒരു പ്രത്യേക പരിഗണനയും നല്‍കിയിട്ടില്ല’. ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

കെജ്രിവാളിന്റെ അറസ്റ്റിന് എതിരായ ഹര്‍ജിയിലെ വാദത്തില്‍ കെജ്രിവാളിന്റെ പ്രചരണം ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.അഴിമതി തുകയായ 100 കോടി ഗോവയില്‍ പ്രചാരണത്തിന് ഉപയോഗിച്ചത് കൊണ്ട് തന്നെ ആംആദ്മിയെ പ്രതി ചേര്‍ക്കുമെന്നും ഇഡി സുപ്രിംകോടതിയെ അറിയിച്ചു.അറസ്റ്റിന് ശേഷം തെളിവ് ശേഖരിക്കുന്നതും നേരായ നടപടി അല്ലെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജിയില്‍ നാളെ ഉച്ചയ്ക്ക് 2:30ന് വാദം വീണ്ടും കേള്‍ക്കും.അതിനിടെ കെ കവിതയുടെ ജാമ്യാഅപേക്ഷയില്‍ ഡല്‍ഹി ഹൈകോടതി സിബിഐക്ക് നോട്ടീസ് നല്‍കി.സിബിഐ അറസ്റ്റിനെയും കസ്റ്റഡിയില്‍ വിട്ട വിചാരണ കോടതി ഉത്തരവിനെ ചെയ്തുള്ള ഹര്‍ജിയിലും സിബിഐയുടെ മറുപടി കോടതി തേടി.ഈ 24 ന് വിഷയം പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ അറിയിച്ചു.