Thursday, December 26, 2024
Latest:
Kerala

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തി കൊന്ന കേസ്; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തി കൊന്ന കേസിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറെ നേരത്തെ തർക്കത്തിനു ശേഷമാണ് അലൻ കൈയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ബിനോയ് സ്റ്റാൻലിയെ കുത്തികൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ട പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഫോർട്ട് കൊച്ചി സൗദി സെന്റ് ആന്റനീസ് എൽപി സ്‌കൂളിനു സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു ക്രൂര കൊലപാതകം. പ്രതി അത്തിപ്പൊഴി സ്വദേശി അലനും കൊല്ലപ്പെട്ട തൊപ്പുംപടി സ്വദേശി ബിനോയ് സ്റ്റാൻലിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അലൻ കടയിൽ കയറി ബിനോയയിയെ കുത്തി കൊന്നത്. കഴുത്തിലും നെഞ്ചിലും പുറത്തും നിരവധി തവണ കുത്തേറ്റു.

നെഞ്ചിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. കൊലക്ക് ശേഷം ഓടി രക്ഷപെട്ട അലനു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.