Monday, January 27, 2025
Kerala

പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെൺകുട്ടിയുടെ പിതാവ്. മകനെ രക്ഷിക്കാനുള്ള അടവാണെന്നും മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. മകളെ മർദിച്ചുവെന്ന് രാഹുൽ തന്നെ സമ്മതിച്ചിരുന്നു.
രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന് അറിയില്ലായിരുന്നു. രാഹുലിന്റെ കുടുംബം അക്കാര്യം മറച്ചുവെച്ചുവെന്നും അറിഞ്ഞിരുന്നെങ്കിൽ മകളെ വിവാഹം ചെയ്തു കൊടുക്കില്ലായിരുന്നുവെന്നും പിതാവ് പ്രതികരിച്ചു.