Thursday, April 2, 2026
Kerala

അടിയന്തര ചികിത്സയ്ക്കായി മന്ത്രി കെ എന്‍ ബാലഗോപാല്‍ ആശുപത്രിയില്‍

Spread the love

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായാണ് മന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. ബാലഗോപാല്‍ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിയ്ക്ക് വിധേയനായി.

നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കെ എന്‍ ബാലഗോപാലിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ബുദ്ധിമുട്ടുകളോയില്ല. മന്ത്രിയ്ക്ക് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ.