Kerala

മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും

Spread the love

മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ.

മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിൾ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ നൽകിയത്.