Friday, December 27, 2024
Latest:
Wayanad

ഫോണിലൂടെയുള്ള ശല്യം കാരണം നമ്പർ ബ്ലോക്ക് ചെയ്തു, ദേഷ്യത്തിൽ വടിവാളുമായി വീട്ടിൽ കയറി ഭീഷണി; യുവാവ് പിടിയിൽ

Spread the love

കല്‍പ്പറ്റ: വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് പോലീസ് പിടിയിലായി. മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം. സുബൈര്‍ (31) നെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എയ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇക്കഴിഞ്ഞ നാലാം തീയ്യതി വൈകുന്നേരത്തോയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ നമ്പര്‍ അവർ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമായിരുന്നു കാരണം. ഇതേ തുടർന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ നടപടി.