കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; നാല് തൊഴിലാളികൾക്ക് പരുക്ക്
കാക്കനാട് സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് നിർമ്മാണത്തിലിരുന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. തകർന്നുവീണ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയെ പുറത്തെത്തിച്ചു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.
നിർമാണത്തിലിരുന്ന കെട്ടിടത്തിൻ്റെ ഇരുമ്പ് സ്ട്രക്ചറാണ് തകർന്നുവീണത്. ഇതിനിടയിൽ തൊഴിലാളി കുടുങ്ങുകയായിരുന്നു.