Kerala

മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ

Spread the love

മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരി​ഗണിക്കും.

അഞ്ച് പുതിയ രേഖകൾ‌ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴൽനാടൻ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ. സിഎംആർഎൽ ഉടമ എസ്എൻ ശശിധരൻ കർത്ത ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ എതിർകക്ഷികൾ. ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായിവിജയൻറെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യഹർജിയിലെ ആരോപണം.