കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ തുണിചുറ്റി; നിർണായകമായത് പാഴ്‌സൽ കവറിലെ വിലാസം
കൊച്ചിയിൽ നവജത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കഴുത്തിൽ തുണിചുറ്റിയെന്ന് കസ്റ്റഡിയിലായവർ മൊഴി നൽകി. പതിനഞ്ച് വർഷമായി ഫ്ളാറ്റിൽ താമസിച്ചിരുന്ന കുടുംബത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിനെ ഫ്ളാറ്റിന് താഴേക്ക് എറിഞ്ഞ കവറാണ് കേസിൽ വഴിത്തിരിവായത്. ആമസോൺ പാഴ്‌സൽ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഫഌറ്റിൽ നിന്ന് പുറത്തേക്കെറിഞ്ഞത്. ഇതിലെ മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലായവരിലേക്ക് അന്വേഷണം എത്തിയത്.
കുട്ടിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് കസ്റ്റഡിയിലായവർ പൊലീസിന് മൊഴി നൽകി. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പറമ്പിലേക്ക് വലിച്ചെറിയുന്നതിനിടയിൽ ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. ശുചിമുറിയിലായിരുന്നു പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിച്ചിരുന്നുവെങ്കിലും ഇവരുടെ 23 വയസുള്ള മകൾ ഗർഭിണിയാണെന്ന കാര്യം അർക്കുമറിയില്ലായിരുന്നു.
പെൺകുട്ടിയുടെ പ്രസവം നടന്നത് ഫ്ളാറ്റിലെ തന്നെ ശുചിമുറിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം. രക്തക്കറ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. മകൾ ഗർഭിണിയാണെന്ന് തങ്ങൾക്കറിയില്ലെന്നായിരുന്നു മാതാപിതാക്കൾ ആദ്യം മൊഴി നൽകിയിരുന്നത്.
രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്‌ളാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊറിയർ കവറിൽ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.