Tuesday, April 22, 2025
Latest:
Kerala

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിച്ചില്ല: നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു

Spread the love

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി തോമസ് സാഗരമാണ് ചികിത്സയിലിരിക്കെ മരിച്ചത്.

പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്‌തത്‌. സഹകരണ ബാങ്കിൽഅഞ്ച് ലക്ഷം രൂപയാണ് തോമസ് നിക്ഷേപിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.