Sports

ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ഏഷ്യാ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുന്നു

Spread the love

ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ഏഷ്യാ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറിക്കുന്നു. ഗോകുലം ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി. ഗോകുലത്തിന്റെ എല്ലാ സ്കൂളുകളിലും ക്വിസ് പരിശീലനവും ക്വിസ് ക്ലബുകളും ആരംഭിക്കും.

ക്വിസിങ് എന്ന ഗെയിമിലെ അന്താരാഷ്ട്ര സംഘടനയാണ് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ. കഴിഞ്ഞ ഇരുപതു വർഷങ്ങളായി ക്വിസിലെ ലോക ചാമ്പ്യനെ തെരഞ്ഞെടുക്കുന്നത് ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ആണ്. 2024 ൽ ഐ ക്യു എ ഏഷ്യയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഗോകുലത്തിലൂടെയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ക്വിസ് പ്ലെയർ രജിസ്‌ട്രേഷൻ ആരംഭിക്കും. വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ഐ.ക്യൂ.ഏ ജില്ലാ ചാംപ്യൻഷിപ്പുകളും സംസ്ഥാന ചാംപ്യൻഷിപ്പും സംഘടിപ്പിക്കുകയും അങ്ങനെ ക്വിസിങ്ങിന്റെ ചരിത്രത്തിലാദ്യമായി ഔദ്യോഗിക ചാമ്പ്യന്മാരെ പ്രഖ്യാപിക്കും. കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി ബിസിനസ് ക്വിസ് ലീഗ്, സ്‌കൂളുകൾക്കായി സ്‌കൂൾ ക്വിസ് ലീഗ്, തുടങ്ങി അഞ്ചു മാസം നീണ്ടു നിൽക്കുന്ന ക്വിസ് ലീഗുകളും സംഘടിപ്പിക്കും.

ക്വിസിങ് എന്ന ഗെയിമിലെ അന്താരാഷ്ട്ര സംഘടനയാണ് ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ.കഴിഞ്ഞ ഇരുപതു വർഷങ്ങളായി ലോക ചാംപ്യൻഷിപ് മത്സരങ്ങളിലൂടെ ക്വിസിലെ ലോക ചാമ്പ്യനെ തെരഞ്ഞെടുക്കുന്നത് ഐ.ക്യൂ.ഏ ആണ്.‌ ക്വിസിങ് എന്ന ഗെയിമിന്റെ പ്രചാരത്തിനായി സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരെ ഗുഡ് വിൽ അംബാസഡർമാരാക്കി ഐ.ക്യൂ.ഏ ജില്ലാ ചാപ്റ്ററുകൾ രൂപീകരിച്ചു വരുന്നു. ഇതിനു പുറമെ പതിനാലു ജില്ലകളിലും ക്വിസിങ്ങിനെ സ്നേഹിക്കുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് ക്യൂ പോസിറ്റിവ് കൂട്ടായ്മകളും രൂപീകരിച്ചു തുടങ്ങി.

നിരവധി പ്രവർത്തനങ്ങളാണ് ക്വിസിങ്ങിന്റെ പ്രചാരണങ്ങൾക്കായി അടുത്ത അഞ്ചു വർഷത്തേക്ക് പദ്ധതിയിടുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഞ്ചു മാസം നീണ്ടു നിൽക്കുന്ന ക്വിസ് ലീഗുകൾ.കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി ബിസിനസ് ക്വിസ് ലീഗ്, സ്‌കൂളുകൾക്കായി സ്‌കൂൾ ക്വിസ് ലീഗ്, കോളേജുകൾക്കായി ക്യാമ്പസ് ക്വിസ് ലീഗ്, വനിതാ ക്വിസ് ലീഗ്, മെഡിക്കൽ ക്വിസ് ലീഗ്, ടെക്നിക്കൽ ക്വിസ് ലീഗ്, സയൻസ് ക്വിസ് ലീഗ്, സിനിമ ക്വിസ് ലീഗ്, സ്പോട്സ് ക്വിസ് ലീഗ്, സെലിബ്രിറ്റി ക്വിസ് ലീഗ് തുടങ്ങി പത്തോളം ക്വിസ് ലീഗുകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.

ഐ.ക്യൂ.ഏ യുടെ ഏഷ്യയിലെ തന്നെ ആദ്യ പ്രോജക്റ്റ് ആണ് ഇത്. ഫിക്കിയുടെ കേരള ചാപ്റ്ററുമായി ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. കേരളത്തിലെ മൂന്നു പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇത് നടക്കുക. ഓരോ പ്രദേശങ്ങളിലും ഓരോ ക്വിസ് ലീഗ് അഞ്ചു മാസങ്ങളിൽ നടക്കും. ഇതിന്റെ പ്രചാരണത്തിനായി നടക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ കേരളത്തിലെ പ്രമുഖ ബിസിനസ് ലീഡർമാർ ഉൾപ്പടെ സെലിബ്രിറ്റികൾ ക്വിസ് മാസ്റ്റർമാരായെത്തും. ട്രാവൻകൂർ ക്വിസ് ലീഗ്, കൊച്ചി ക്വിസ് ലീഗ്, മലബാർ ക്വിസ് ലീഗ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത ക്വിസ് ലീഗുകളാണ് നടക്കുക. ബിസിനസ് സ്ഥാപനങ്ങൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളെ പങ്കെടുപ്പിക്കാം.സ്ഥാപനങ്ങൾക്ക് ഏതെങ്കിലും ഒരു ക്വിസ് ലീഗ് തെരഞ്ഞെടുത്ത് അതിൽ രജിസ്റ്റർ ചെയ്യാംജൂലൈ മുതൽ ഓരോ ലീഗിലും മാസത്തിൽ ഒരു മത്സരം നടക്കും. അങ്ങനെ ആകെ പതിനഞ്ചു മത്സരങ്ങൾ ലീഗ് തലത്തിൽ ഉണ്ടാകും.

ഓരോ മത്സരത്തിലും ആദ്യ ഘട്ടമായ പ്രിലിമിനറിയിൽ നിന്നും എട്ടു ടീമുകളെ സെമി ഫൈനലിലേക്കും അതിൽ നിന്നും നാല് ടീമുകളെ ഫൈനലിലേക്കും തെരഞ്ഞെടുക്കും. സെമി ഫൈനലിലും ഫൈനലിലുമെത്തുന്ന ടീമുകൾക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പോയന്റുകൾ നൽകും. പ്രമുഖ ബിസ്സിനസ് ലീഡർമാരുടെയും സിവിൽ സർവീസ് ഓഫീസർമാരുടെയും സാന്നിധ്യത്തിലായിരിക്കും മത്സരങ്ങളും സമ്മാനദാനവും. ഇങ്ങനെ അഞ്ചു മാസങ്ങളിൽ അഞ്ചു മത്സരങ്ങൾ കഴിയുമ്പോൾ ലഭിക്കുന്ന സ്ഥാനങ്ങൾ അനുസരിച്ചുള്ള ആകെ പോയന്റുകൾ കൂട്ടി നോക്കി ഓരോ ലീഗിലെയും ഒന്നും രണ്ടും സ്ഥാനക്കാരെ പ്രഖ്യാപിക്കും.ആ വിജയികൾ ചാനൽ ഷോയിൽ മാറ്റുരയ്ക്കും.അതിലെ വിജയികളായിരിക്കും കേരള ബിസിനസ് ക്വിസ് ലീഗിലെ ആദ്യ ജേതാക്കൾ.ഓരോ ലീഗിലെയും ഓരോ മത്സരത്തിലും ഒരു ലക്ഷം രൂപ വീതം എട്ടു വിജയികൾക്കായി ലഭിക്കും.ആകെ നാല്പതു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളുണ്ടായിരിക്കും.

കേരളത്തിന്റെ ബിസിനസ് സ്ഥാപനങ്ങൾ, വിവിധ വ്യവസായ സംരംഭങ്ങൾ, ഉൽപ്പന്നങ്ങൾ, ബ്രാൻഡുകൾ എന്നിവയൊക്കെ രസകരമായ ചോദ്യങ്ങളായെത്തുന്ന ബിസിനസ് ക്വിസ് ലീഗ് സംസ്ഥാന സർക്കാരിന്റെ ഐ.ടി, വ്യവസായ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും സംഘടിപ്പിക്കുക.ഐ.ടി മിഷൻ, സ്റ്റാർട്ട് അപ് മിഷൻ, ടെക്‌നോ പാർക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക്, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തമാണ്‌ പ്രതീക്ഷിക്കുന്നത്. വകുപ്പ് തലവന്മാർ, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർ, പ്രമുഖ ബിസിനസ് ലീഡർമാർ തുടങ്ങിയവർ അടങ്ങുന്ന ഉപദേശക സമിതിക്ക് രൂപം നൽകും.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷനായി www.keralaquizleagues.com എന്ന വെബ്‌സൈറ്റ് ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ [email protected] എന്ന ഈ മെയിലിലോ +91 88482 14565 എന്ന നമ്പറിലോ ബന്ധപ്പെടാം.ഐ.ക്യൂ.ഏ യുടെ മറ്റു ക്വിസ് ലീഗുകളെയും സംസ്ഥാന ചാമ്പ്യൻഷിപ്പുകളുടെയും വിശദവിവരങ്ങൾക്കായി +91 77369 30205 എന്ന നമ്പറിൽ ബന്ധപ്പെടാം.