അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം കത്തി പടരുന്നു
അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭം കത്തി പടരുന്നു. ലോസ് ആഞ്ചല്‍സില്‍ മുഖംമൂടി ധരിച്ച ഇസ്രയേൽ അനുകൂല സംഘം പലസ്തീൻ അനുകൂല വിദ്യാർത്ഥി ക്യാമ്പിനെ ആക്രമിച്ചു. പുറത്തു നിന്നുള്ളവർ കൊളംബിയ സമരത്തിൽ നുഴഞ്ഞു കയറിയെന്നു ന്യൂ യോർക്ക് മേയർ അറിയിച്ചു. സംഭവത്തിൽ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് 300 വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു. ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നൽകുന്ന ബില്ലിൽ ഒപ്പുവെച്ചതിന് ശേഷമാണ് ബൈഡന്റെ പ്രതികരണം.
ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്ന ഇസ്രായേലിന് 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികൾക്കും എതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് എന്താണ് ആവശ്യമെങ്കിൽ അത് ഉറപ്പുവരുത്തും ബൈഡൻ പറഞ്ഞിരുന്നു.