Kerala

മദ്യപാനത്തിനിടെ വാക്കുതർക്കം; പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Spread the love

കോട്ടയം പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് കൊല്ലപ്പെട്ടത്. പാലാ സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന സ്വീകരണ ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.