അകന്നു നിൽക്കുന്ന സമുദായങ്ങളെ ഒപ്പം നിർത്താൻ ചർച്ചകൾ; വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ ബാധിക്കില്ലെന്ന് ബിജെപി
വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ ബാധിക്കില്ലെന്ന് വിലയിരുത്തി ബിജെപി. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ പ്രചരണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഡൽഹി, ഹരിയാന, കർണാടക, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തെലുങ്കാന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയുടെ കൂടുതൽ റാലികൾ സംഘടിപ്പിക്കും. അകന്നു നിൽക്കുന്ന സമുദായങ്ങളെ ഒപ്പം നിർത്താൻ ചർച്ചകൾ നടത്തും. ജാട്ട്, ക്ഷത്രിയ സമുദായങ്ങളുമായി ബിജെപി ചർച്ചകൾക്ക് തുടക്കമിട്ടു.
ഒന്നാം ഘട്ടത്തിന് പിന്നാലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലും ദേശീയ തലത്തില്‍ വോട്ടിങ് ശതമാനത്തില്‍ ഇടിവ് വന്നത് ബിജെപി ആശങ്കയിലാക്കിയിരിക്കുകയാണ്. 543 ലോക്സഭാ സീറ്റുകളില്‍ 191 ല്‍ വോട്ടെടുപ്പ് പൂര്‍ത്തിയാപ്പോള്‍ 2019 നേക്കാള്‍ കുറവാണ് വോട്ടിങ് ശതമാനം.
ഒന്നാം ഘട്ടത്തില്‍ പോളിങ് കുറഞ്ഞപ്പോളായിരുന്നു രാജസ്ഥാനില്‍ മുസ്‌ലിം വിഭാഗത്തിനെതിരായ മോദിയുടെ പ്രസംഗം .കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സമ്പത്ത് മക്കള്‍ കൂടുതലുള്ളവള്‍ക്കെന്ന പരാമര്‍ശം, ബി.ജെ.പി സംസ്ഥാനത്ത് വോട്ടര്‍മാരെ പോളിങ് ബൂത്തിലേക്ക് കാര്യമായി എത്തിച്ചില്ല. രാജസ്ഥാനില്‍ 2019നേക്കാള്‍ നാലു ശതമാനം കുറവ് വോട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാം ഘട്ടത്തില്‍ രാജ്യ സുരക്ഷകൂടി പ്രചാരണത്തിലേക്ക് ബി.ജെ.പി കൂടുതല്‍ സജീവമാക്കി.