Monday, January 27, 2025
Kerala

‘കലാകാരൻ എന്നു പറഞ്ഞ് അവഹേളിച്ചു, ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും’; എം മുകേഷ്

Spread the love

ഏഴ് മണിമുതൽ വൻ തിരക്കാണ്, ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം മുകേഷ്. ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ബൂത്തുകളിൽ നീണ്ട ക്യൂവാണ്. ജനത്തിരക്ക് കാണുന്നത് തന്നെ ശുഭ പ്രതീക്ഷയാണ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ് മുകേഷ് പറഞ്ഞു.

എം മുകേഷ് മണ്ഡലത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. ആദ്യമായാണ് സ്വന്തം പേരിന് വോട്ടു ചെയ്യുന്നത്.
കലാകാരനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആർക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരൻ എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നിൽക്കട്ടെ’ എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.