Kerala

പാലക്കാട് വോട്ട് ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു

Spread the love

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേങ്കുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ.തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം.

പാലക്കാട് എരുമയൂരിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് 45.2 ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്.