ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്ന കാലം; തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടെന്ന് ഓര്‍ത്തഡോക്‌സ് സഭ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടെന്ന് ഓര്‍ത്തഡോക്‌സ് സഭ. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്ന കാലമാണെന്നും സഭ വിലപേശല്‍ നടത്തില്ലെന്നും സഭാ സെക്രട്ടറി ബിജു ഉമ്മന്‍. മണിപ്പൂരടക്കമുള്ള വിഷയങ്ങള്‍ വിശ്വാസികളുടെ മനസിലുണ്ടെന്നും ബിജു ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സമ്മര്‍ദ ശക്തിയായി വിലപേശല്‍ നടത്താന്‍ സഭ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പുകളില്‍ സമ്മര്‍ദ തന്ത്രം ഉപയോഗിച്ച് ലാഭം കൊയ്യാന്‍ സഭ ശ്രമിച്ചിട്ടില്ല. ഒരിക്കലും ശ്രമിക്കുകയുമില്ലെന്ന് ബിജു ഉമ്മന്‍ പറഞ്ഞു. ഭരണഘടനയ്ക്ക് കരുത്തേകാന്‍ സഭ നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പരോക്ഷമായി പിന്തുണ യാക്കോബായ സഭ പ്രഖ്യാപിച്ചപ്പോള്‍ വിലപേശലിന് ഇല്ലെന്നാണ് സമദുര നിലപാടാണെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കിയിരിക്കുന്നത്. ക്രെസ്തവ സഭകളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ മുന്നണികള്‍ പ്രയത്‌നിക്കുന്നതിനിടെയാണ് സഭകള്‍ നിലപാടുകള്‍ തുറന്ന് പറഞ്ഞ് തുടങ്ങിയത്.