Kerala

വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

Spread the love

കല്‍പ്പറ്റ:വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പിഎം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് സുധാകരന്‍ പറഞ്ഞു.ഡിസിസി ജനറല്‍ സെക്രട്ടറിയായ തനിക്ക് പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധിയെന്നും അപ്പോള്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്‍പറ്റ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ പോരാടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനെ വയനാട്ടുകാര്‍ വിജയിപ്പിച്ചാല്‍ ആ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരന്‍ പറഞ്ഞു.