Sunday, December 29, 2024
Latest:
Kerala

‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’: കെ സുരേന്ദ്രൻ

Spread the love

വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. രാവിലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദാജിയുടെ റാലിയോടെ തുടങ്ങിയ പര്യടനം രാത്രി വാളാട് എടത്തന തറവാട്ടിൽ നടന്ന പൊതുയോഗത്തോടെയാണ് സമാപിച്ചത്. തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

വൈദേശിക ശക്തികൾക്ക് എതിരെ പോരാടിയ ചരിത്രമുള്ള മണ്ണിൽ അവരുടെ പിൻമുറക്കാർ പ്രതീക്ഷയോടെ ഏൽപ്പിക്കുന്ന ദൗത്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്, പുതിയ ആശയ സമരത്തിന് കരുത്തു പകരാൻ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയാണെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.