സ്വർണവില 54,000 തൊട്ടുതന്നെ; ഇന്നത്തെ നിരക്കിൽ നേരിയ കുറവ്
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു. ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്
രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വന്നത് സ്വർണത്തിന്റെയും ബ്രെന്റ് ക്രൂഡിന്റെയും വില ഇടിച്ചു. ബാരലിന് 90 ഡോളറിന് മുകളിലെത്തിയ ക്രൂഡ് വില 87 ഡോളറിലേക്ക് താഴ്ന്നു.