Monday, January 27, 2025
Kerala

‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’; പുതിയ പാർട്ടി രൂപീകരിച്ച് സജി മഞ്ഞക്കടമ്പിൽ

Spread the love

കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ‘കേരള കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നായിരിക്കും പുതിയ പേര്. NDAയുടെ ഘടക കക്ഷിയായി പ്രവർത്തിക്കും.

കോട്ടയത്ത് സജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷമാണ് നിലപാട് വ്യക്തമാക്കിയത്. കേരള രാഷ്ട്രീയ നഭസിൽ ഉദിച്ചുയരുന്ന പുതിയ പാർട്ടിയുടെ പേര് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നായിരിക്കുമെന്ന് സജി പ്രഖ്യാപിച്ചു.റബർ കർഷകർക്കു വേണ്ടിയാണ് എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ നൽകുന്നതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

റബറിന് 250 രൂപ ആക്കുമെന്ന് പറഞ്ഞ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാർ വെള്ളാപ്പള്ളിക്കാണ് ഞങ്ങളുടെ പിന്തുണ. സുസ്ഥിര കേന്ദ്രം സമൃദ്ധ കേരളം എന്ന മാണി സാറിന്‍റെ നയം ഞങ്ങൾ പിന്തുടരും. ബിജെപിയുടെ മുഴുവൻ ആശയങ്ങളോടും യോജിപ്പില്ലാത്ത കൊണ്ടാണ് ബിജെപിയിൽ ചേരാത്തതെന്നും സജി പറഞ്ഞു.സജി എടുത്ത നിലപാടിൽ അഭിമാനമണ്ടെന്നും റബർ പ്രശ്നം അവസാനിപ്പിച്ചു കൊടുക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.