Kerala

‘അറസ്റ്റ് ചെയ്യണമെന്ന അർത്ഥത്തിലായിരിക്കില്ല പറഞ്ഞത്’; മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി

Spread the love

മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി. അറസ്റ്റ് ചെയ്യണമെന്ന അർത്ഥത്തിലായിരിക്കില്ല രാഹുൽഗാന്ധി അങ്ങനെ പറഞ്ഞത് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന നിലപാടിൽ മാറ്റമില്ല. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ ൽ വ്യാഖ്യാനിക്കാൻ താനാളല്ല എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ യുഡിഎഫിന് നല്ല സാധ്യതയുണ്ട്. എല്ലാ മണ്ഡലങ്ങളിലും വലിയ ആവേശമാണ്. വലിയ ഭൂരിപക്ഷത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ വിജയിക്കും. 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കും. ജനങ്ങൾക്ക് ഭരണമാറ്റം എന്ന പ്രതീക്ഷയുണ്ട്.

എൻഡിഎയെക്കാൾ നല്ല മുന്നണി ഇന്ത്യ മുന്നണിയാണ്. ബിജെപി മുന്നണികളുടെ സാധ്യത അനുദിനം കുറയുന്നു. രാജ്യത്ത് ഇന്ത്യ മുന്നണിയുടെ മുന്നേറ്റമാണ് നടക്കുന്നത്. കേരളത്തിലെ തമിഴ്നാട്ടിലും നല്ല വിജയം ഉണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്.

കള്ളവോട്ട് കൊണ്ടൊന്നും ഇത്തവണ സിപിഐഎം രക്ഷപ്പെടാൻ പോകുന്നില്ല. കഴിഞ്ഞകാലങ്ങളിൽ ഇവിടെ കള്ള വോട്ട് നടന്നിരുന്നു. യുഡിഎഫ് പ്രവർത്തകർ ഇത്തവണ ബുദ്ധിപരമായി നീങ്ങുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.