ആക്രമണത്തിന് പൂർണ ഉത്തരവാദി ഇറാൻ; ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും
ഇറാനെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. ഇസ്രയേലിനെതിരെയുള്ള ഇറാന്റെ വ്യോമാക്രമണം പ്രതിരോധിച്ചത് അമേരിക്കയും സഖ്യ കക്ഷികളും സംയുക്തമായിട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണത്തിനു പൂർണ്ണ ഉത്തരവാദി ഇറാനെന്നും ജി 7 രാജ്യങ്ങൾ ഇറാനെതിരെ സംയുക്തമായി സാമ്പത്തിക സമ്മർദ്ദം ചെലുത്തുമെന്നും ബൈഡൻ ആവശ്യപ്പെട്ടു.
അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല.
ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ നേരത്തെ അറിയിച്ചിരുന്നു.
തിരിച്ചടിക്കണമെന്ന് ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭയില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല.ഇറാനെപ്പോലെ വലിയൊരു രാജ്യത്തോട് യുദ്ധമുഖം തുറന്ന് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തുറന്നുവിടുന്നത് അതീവഗുരുതരസ്ഥിതി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.