National

‘വികാരനിർഭരമായ നിമിഷം’; സൂര്യതിലകം അണിഞ്ഞ രാമവി​ഗ്രഹത്തെ ഓൺലൈനിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി

Spread the love

സൂര്യതിരലകം അണിഞ്ഞുനിൽക്കുന്ന അയോധ്യയിലെ രാമവി​ഗ്രഹത്തെ ഓൺലൈനിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ ശക്തിപകരട്ടെ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടെ, മോദി എക്സിൽ കുറിച്ചു.

സൂര്യന്റെ രശ്മികൾ രാംലല്ലയുടെ നെറ്റിയിൽ പതിക്കുന്ന വിധമായിരുന്നു സൂര്യതിലകം ഒരുക്കിയത്. കണ്ണാടികളും ലെൻസും ഉപയോ​ഗിച്ചായിരുന്നു തിലകം സജ്ജീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സൂര്യതിലകം അണിഞ്ഞ് നിൽക്കുന്ന രാമവി​ഗ്രഹത്തിന്റെ ദർശനം.