ഇവിഎമ്മിൽ തിരിമറി നടത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് കോടതി
വോട്ടിംഗ് മെഷീനിൽ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ. വിവിപാറ്റിന്റെ രീതിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കമ്മീഷൻ പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപി സ്ഥാനാർഥിക്ക് വീണുവെന്ന പരാതിയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു സുപ്രീം കോടതി
അതേസമയം അമിതമായ സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കണം. കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരാണെന്നും കോടതി നിരീക്ഷിച്ചു
അതേസമയം വോട്ടിംഗ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി മാറ്റി.