Kerala

തെരഞ്ഞെടുപ്പിലെ ഒന്നാമത്തെ പ്രശ്നം പൗരത്വ നിയമഭേദഗതി; സംഘപരിവാർ ഭരണഘടന ചാതുർവർണ്യത്തിൽ അധിഷ്ഠിതം: എംവി ഗോവിന്ദൻ

Spread the love

ഈ തെരഞ്ഞെടുപ്പിലെ ഒന്നാമത്തെ പ്രശ്നം പൗരത്വ ഭേദഗതി നിയമമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ വിഭാഗത്തിൻ്റെ ഭരണഘടന ചാതുർവർണ്യ വ്യവസ്ഥയിൽ അതിഷ്ഠിതമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ രാജ്യം ആഗ്രഹിക്കുന്നത് പോലെ വിധി വന്നില്ല എങ്കിൽ ഇന്ത്യൻ പാർലമെൻ്ററി തെരഞ്ഞെടുപ്പിലെ ഏറ്റവും അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്. ശരിയായ നിലപാട് സ്വീകരിച്ചില്ല എങ്കിൽ ജനാധിപത്യ സംവിധാനത്തിൻ്റെ അവസാനമായിരിക്കും. ഭരണഘടനയും പാർലമെൻ്ററി സംവിധാനവും, ഫെഡറൽ സംവിധാനവും വേണ്ട എന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

പിണറായി വിജയൻ വർഗീയവാദി എന്നാണ് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയന് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. പിണറായി വിജയനെ വർഗ്ഗിയവാദി എന്ന് വിളിച്ചത് തെലങ്കാന മുഖ്യമന്ത്രിയുടെ വിവരം ഇല്ലായ്മയാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്ത് സൈബർ ആക്രമണം ഉണ്ടായാലും എൽഡിഎഫ് ആദ്യം വിജയിക്കുന്ന നിയോജക മണ്ഡലങ്ങളിൽ ഒന്ന് വടകരയാണ്. അശ്ലീലം കൊണ്ടൊന്നും നിങ്ങൾ കേരളത്തിൽ രക്ഷപ്പെടില്ല. കോൺഗ്രസുകാരായ ആളുകൾ ഉൾപ്പെടെ ശൈലജ ടീച്ചർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.