Friday, December 27, 2024
Kerala

കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതീവ ഗൗരവകരം: എം വി ഗോവിന്ദൻ

Spread the love

തൊടുപുഴ : കെ. കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതിവ ഗൗരവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അശ്ലീലം പ്രചരിപ്പിച്ച് ശൈലജയ്ക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള യുഡിഎഫ് ശ്രമങ്ങൾ കേരളത്തിൽ വിലപ്പോവില്ല. യുഡിഎഫ് നേതൃത്വമോ സ്ഥാനാർത്ഥിയോ അറിഞ്ഞാണ് ഈ ആക്രമണം നടക്കുന്നതെന്ന് വ്യക്തമാണ്. യുഡിഎഫ് ഇതിനായി പ്രത്യേക സംഘത്തെ വടകരയിലെത്തിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

ഒരു മറയുമില്ലാതെ സ്വന്തം ഐഡിയിൽ നിന്നാണ് യുഡിഎഫ് പ്രവർത്തകർ ഇത് ചെയ്യുന്നത്. നേതൃത്വം തങ്ങളുടെ കൂടെയുണ്ടെന്ന ബലത്തിലാണ് ഇത്തരത്തിലുള്ള അശ്ലീല പ്രചരണങ്ങൾ യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. സ്ഥാനാർത്ഥിയുടെ അറിവോടുകൂടി തന്നെയാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. അശ്ലീലത്തെ അശ്ലീലം കൊണ്ട് നേരിടുകയെന്ന നിലപാട് സിപിഎം സ്വീകരിക്കുന്നില്ല.അശ്ലീല പ്രചരണത്തിന് പിന്നിൽ ബോധപൂർവ്വം പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ കൂടിയുണ്ട്.വടകരയിൽ കേന്ദ്രസേന വരുന്നതിൽ യാതൊരു കുഴപ്പവും സിപിഎമ്മിന് ഇല്ല.കേരളത്തിൽ ഏറ്റവും ആദ്യം എൽഡിഎഫ് ജയിക്കുന്ന മണ്ഡലം വടകര ആയിരിക്കും. അതിനീ കേന്ദ്രത്തിന്റെ ഏത് സേന വന്നാലും വടകര സിപിഎമ്മിന് ഒപ്പം നിൽക്കുമെന്നും ശൈലജ കൂട്ടിച്ചേർത്തു.

എന്റെ വടകര KL 11′ എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് കെകെ ശൈലജ. പാനൂർ സ്ഫോടനം പ്രതി അമൽ കൃഷ്ണയുടെ കൂടെ നിൽക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫൽ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫൽ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. തന്റെ അഭിമുഖങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡിൽ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. -കെകെ ശൈലജ പറഞ്ഞു.
തനിക്കെതിരെ ഇസ്ലാം മതത്തിനിടയിൽ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകൾ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തന്നെ കരിതേച്ച് കാണിക്കുകയാണ്. തന്നെ ജനങ്ങൾക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകൾക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങൾ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നിലെന്നും ശൈലജ.