Saturday, March 1, 2025
Latest:
Kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

Spread the love

വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയിൽ കൊടിമരം നിൽക്കുന്നത് കാരണം വീട് നിർമ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാൻ എട്ട് മാസമായി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാൻ സിപിഐഎം കൗൺസിലർ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമൻ പറഞ്ഞു.