വഴിയരികിൽ നിന്നവർക്ക് മൊബൈൽ ഫോണും എസിയും; 200 കോടി രൂപയുടെ സമ്പത്ത് ദാനം ചെയ്ത് ദമ്പതികൾ സന്യാസത്തിലേക്ക്
ഗുജറാത്തിൽ കോടീശ്വരന്മാരായ ദമ്പതികൾ സമ്പത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്. ഹിമ്മത്‌നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ വ്യവസായികളായ ദമ്പതിമാരാണ് 200 കോടി രൂപയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്. ജൈന മത വിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും അദ്ദേഹത്തിൻ്റെ ഭാര്യയും ഈ മാസം 22ന് സന്യാസം സ്വീകരിക്കും.
2022ൽ ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും സന്യാസം സ്വീകരിച്ചിരുന്നു. ഇത് പിന്തുടർന്നാണ് ഇരുവരുടെയും തീരുമാനം. സന്യാസം സ്വീകരിക്കുന്നതിനു മുന്നോടിയായി ഇവർ നാലു കിലോമീറ്റർ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ ഇവർ സ്വത്തുക്കൾ ദാനം ചെയ്തു. രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാം ദാനം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സന്യാസം സ്വീകരിച്ചാൽ ഭൗതിക വസ്തുക്കൾ ഉണ്ടാവാൻ പാടില്ല. രണ്ട് വെളള വസ്ത്രങ്ങളും ഭിക്ഷയ്ക്കുള്ള ഒരു പാത്രവും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. നഗ്നപാദരായി വേനം സഞ്ചരിക്കാൻ.