Kerala

ശബരിമലയിൽ കണികണ്ട് ഭക്തർ; അയ്യനെ കണികാണാൻ വൻ ഭക്തജന തിരക്ക്

Spread the love

വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല സന്നിധാനം. ഇന്ന് പുലർച്ചെ നാല് മണി മുതൽ ഏഴ് മണിവരെയാണ് ദർശനം. ഐശ്വര്യ സമൃദ്ധിക്കായി വിഷു ദിനത്തിൽ അയ്യനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയാണ് ഭക്ത ജനങ്ങൾ. വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നപ്പോൾ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂർത്തിയായി. തന്ത്രിയും മേൽശാന്തിയും ചേർന്ന് സോപാനത്ത് ഭക്തർക്ക് കൈനീട്ടം നൽകി. രാവിലെ 7 മണിവരെയാണ് വിഷുക്കണി ദർശനം ഉണ്ടാവുക.

ശേഷം പതിവ് അഭിഷേകവും ഉഷപൂജയും നടക്കും. രാവിലെ 8 മുതൽ 11 വരെ നെയ്യഭിഷേകം നടക്കും. രാത്രി 11 മണിക്ക് ഹരിവരാസനം പാടി നടയടയ്‌ക്കും. വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി 18 ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും.