Wednesday, March 25, 2026
Latest:
Kerala

മലമ്പുഴയിൽ പരുക്കേറ്റ കാട്ടാന ചരിഞ്ഞു

Spread the love

മലമ്പുഴയിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് ചരിഞ്ഞത്. പരുക്കേറ്റ ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസം കിടന്ന ആനയ്ക്ക് പിന്നീട് എഴുന്നേറ്റുനിൽക്കാൻ സാധിച്ചിരുന്നില്ല. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.