National

ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിത തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

Spread the love

ഡൽഹി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. അഴിമതിയിലെ മുഖ്യ സൂത്രധാരരിൽ ഒരാൾ കവിതയെന്നും, കവിതയ്ക്ക് ഇൻഡോ സ്പിരിറ്റ് കമ്പനിയിൽ ബിനാമി നിക്ഷേപം ഉള്ളതിന് ഡിജിറ്റൽ തെളിവ് ഉണ്ടെന്നും സിബിഐ പറഞ്ഞു.സൗത്ത് ഗ്രൂപ്പിന് ഡൽഹിയിൽ മദ്യ വ്യവസായം നടത്താൻ സഹായം വാഗ്ദാനം ചെയ്ത
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പണം ആവശ്യപ്പെട്ടന്നും സിബിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിഹാർ ജയിലിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത കെ കവിതയെ CBI. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കി.മദ്യനയക്കേസിലെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് കവിത.
മദ്യവ്യവസായികളിൽ നിന്നും 100 കോടി ശേഖരിക്കുന്നതിൽ കവിതയുടെ പങ്കു അന്വേഷണത്തിൽ വ്യക്തമായി. ജയിലിലെ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത കവിതയെ വിശദമായി ചോദ്യം ചെയ്യനായി 5 ദിവസത്തേക്ക് കസ്റ്റഡി യിൽ വേണമെന്ന് CBI കോടതിയിൽ ആവശ്യപ്പെട്ടു.

ഇൻഡോ സ്പിരിറ്റ് കമ്പനിയിൽ കവിതയ്ക്ക് ബിനാമി നിക്ഷേപം ഉള്ളതായി വാട്സ്ആപ്പ് ചാർട്ടഡ് അക്കൗണ്ടന്റ് ബുച്ചി ബാബുവിൻ്റെ വാട്സ്ആപ്പ് ചാറ്റിൽ ഉണ്ടെന്ന് സി ബി ഐകോടതി അറിയിച്ചു.കവിതയുടെ അഭിഭാഷകൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനെ എതിർത്തു.

കവിതയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള ആളെ കോടതിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ എന്ന കവിതയുടെ അഭിഭാഷകന്റെ വാദം തള്ളിയ കോടതി, കവിതയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തിരെയും റിമാന്റ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കെജ്‌രിവാളിനെ കണ്ട് ഡൽഹിയിൽ ബിസിനസ് നടത്തുന്നതിന് പിന്തുണ തേടിയെന്നും,പിന്തുണ നൽകാമെന്ന് കെജ്‌രിവാൾ ഉറപ്പുനൽകി യ മുഖ്യമന്ത്രി പകരം പണം ആവശ്യപ്പെട്ടന്നും, കവിത യെക്കാണാൻ നിർദ്ദേശം നൽകിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.