Wednesday, March 12, 2025
JOB

വഴിയരികിൽ കിടന്നയാൾ മരിച്ച നിലയിൽ, തലയിലൂടെ ഇറച്ചികോഴിയുമായി വന്ന ലോറി കയറിയെന്ന് സംശയം

Spread the love

പത്തനംതിട്ട : കണ്ണങ്കരയിൽ വഴിയരികിൽ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തലയിലൂടെ വാഹനം കയറി ഇറങ്ങിയതായി സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ മുകളിൽ കയറി ഇറങ്ങിയെന്നാണ് സംശയം. വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയിൽ വഴിയിൽ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.