‘മോദിയുടെ വരവിൽ വേവലാതിയുള്ളവർക്ക് യെച്ചൂരിയെ കൊണ്ടുവരാം’; പരിഹസിച്ച് കെ. സുരേന്ദ്രൻ
പ്രധാനമന്ത്രിയുടെ കേരളത്തിലേക്കുള്ള തുടർസന്ദർശനത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതി ഉള്ളവർക്ക് സീതാറാം യെച്ചൂരിയെ കൊണ്ടുവരാമെന്ന് സുരേന്ദ്രൻ പരിഹസിച്ചു.
‘മോദിജി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എല്ലായിടത്തും വന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്. സീതാറാം യെച്ചൂരിയും വന്നോട്ടെ. ആര് പറഞ്ഞാലാണ് കേൾക്കുന്നത് എന്ന് നോക്കാം’ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ സിപിഐഎമ്മിനെതിരെ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിച്ചതിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.